2022-23 അദ്ധ്യായന വർഷംകോട്ടക്കൽ ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സിന്റെ ഒന്നാം വർഷത്തിൽ നിലവിലുള്ള നൂറോളം ഒഴിവുകൾ നികത്തുന്നതിന് വേണ്ടി, ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച, നിലവിലെ റാങ്കു ലിസ്റ്റിൽ പേരുള്ള മുഴുവൻ വിദ്യാർഥിനികൾക്കും വേണ്ടിയുള്ള സ്പോട്ട് അഡ്മിഷൻ 19/10/2022 ന് (ബുധനാഴച്ച) കോട്ടക്കൽ ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജിൽ വച്ച് നടത്തുന്നതാണ്.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അന്നേദിവസം രാവിലെ ഒൻപതു മണി മുതൽ പതിനൊന്നു മണി വരെ നടക്കുന്ന രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
സെലക്ഷൻ ലഭിച്ചവർ പ്രോസ്പെക്ടസ് പറയുന്ന പ്രകാരം നിങ്ങൾക്ക് ബാധകമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അക്കൗണ്ടിൽ പണമുള്ള എ ടി എം കാർഡുമായി അന്ന് തന്നെ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. ടി. സി സമർപ്പിക്കുന്നതിന് രണ്ടു ദിവസത്തെ സമയം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
9947249551, 9961480583, 9037220484
പ്രിൻസിപ്പാൾ
കോട്ടക്കൽ ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജ്.
0483 2750790