കോട്ടക്കൽ ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജിൽ ഒന്നാംവർഷ ഡിപ്ലോമ കോഴ്സിലെ 67 ഒഴിവുകൾ നികത്തുന്നതിന് ഇതിനകം അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ പേരുള്ള വരിൽ നിന്നും ഇതുവരെ അപേക്ഷ നൽകിയിട്ടില്ലാത്ത, SSLC പാസ്സായവരിൽ നിന്നും പുതിയ അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
25/10/2022 – ന്, ചൊവ്വാഴ്ച, രാവിലെ 9 മണി മുതൽ 11 മണി വരെ കോട്ടക്കൽ ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജിൽ നേരിട്ട് വന്ന് 200 രൂപ ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അന്നുതന്നെ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് അഡ്മിഷൻ നടത്തുന്നതാണ്.
അഡ്മിഷനു വേണ്ടി വരുന്നവർ SSLC / THSSLC / VHSE സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (കയ്യിലുള്ളവർ), സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, അക്കൗണ്ടിൽ ബാലൻ സുള്ള എ. ടി. എം. കാർഡ് (FEE.Rs1000/3890 + PTA) എന്നിവ സഹിതം രക്ഷിതാവുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
0483-2750790, 9947249551, 9961480583, 9037220484